പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ കുടുംബത്തിന് ചലച്ചിത്ര പ്രവര്‍ത്തകരുടെ കരുതലില്‍ ഫ്‌ലാറ്റ് സ്വന്തമായി. മുഴുവന്‍ ബാധ്യതയും തീര്‍ത്ത്, രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭയ്ക്ക് ഫ്‌ലാറ്റിന്റെ ഡോക്യുമെന്റ് കൈമാറി . ഫെഫ്ക മ്യൂസിക്ക് ഡയക്‌റ്റേഴ്‌സ് യൂണിയന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍, ലൈറ്റ്‌മെന്‍ യൂണിയന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, ഡയറക്‌റ്റേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളും ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് ചിത്ര, ജോണി സാഗരിക എന്നിവരുടെ സംഭാവനകളും ചേര്‍ത്താണ് ബാധ്യതകള്‍ തീര്‍ത്ത് ഫ്‌ലാറ്റിന്റെ രേഖകള്‍ കൈമാറിയതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി B ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ രേഖകള്‍ ശോഭാ രവീന്ദ്രനു കൈമാറി. ഒരു മാസം മുന്‍പ് തന്റെ അവസ്ഥയെക്കുറിച്ച് ചില മാധ്യമങ്ങളില്‍ ശോഭ രവീന്ദ്രന്‍ വിശദീകരിച്ചിരുന്നു. ഇവരുടെ മൂന്ന് ആണ്‍മക്കള്‍ ചലച്ചിത്ര രംഗത്ത് സജീവമാണെങ്കിലും സുമനസ്സുകളുടെ സഹായത്താലാണ് കടങ്ങള്‍ വീട്ടി ഫ്‌ലാറ്റ് സ്വന്തമാക്കാന്‍ സാധിച്ചത്.
0 Comments