Breaking...

9/recent/ticker-posts

Header Ads Widget

ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു



കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോ വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും, അതിരമ്പുഴ ഗവ. ഹോമിയോ  ഡിസ്പന്‍സറിയും  സംയുക്തമായി വനിതകള്‍ക്കായുളള ഹെല്‍ത്ത് ക്യാമ്പയിന്‍  സംഘടിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ഹെല്‍ത്ത് ക്യാമ്പയിന്‍ പഞ്ചായത്ത്  പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ത്തവാരോഗ്യം, മാനസികാരോഗ്യം, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസീന സുധീര്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ. സെലിന്‍ സൈമണ്‍, ഡോ.ഉമാലക്ഷ്മി ഒ.യു, ഡോ മേരി ജോസഫ് , ഡോ. മേരി ജോസഫ് , ഡോ ദീപ ബി. തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.




Post a Comment

0 Comments