കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായമഴപെയ്യും. മധ്യകിഴക്കന്‍ അറബികടലില്‍ കൊങ്കണ്‍ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുന മര്‍ദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയില്‍ പന്‍ജിം നും, രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചു.തുടര്‍ന്ന് ശക്തി കൂടിയ ന്യുന മര്‍ദ്ദമായി മാറി മധ്യ മഹാരാഷ്ട്രയ്ക്കു മുകളില്‍ സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് കിഴക്ക് നീങ്ങി ന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും മുകളില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതിചെയ്യുന്നു. ജില്ലയില്‍ കനത്ത മഴ തുടര്‍ന്നപ്പോള്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. വാണിംഗ് ലെവലിനു താഴെയാണ് ജലനിരപ്പ്. പടിഞ്ഞാറന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ല കളക്ടേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
0 Comments