Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം



കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷയായിരുന്നു.. വിവിധ സര്‍വ്വേകളിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങളും അതിലുള്ള 19 കുടുംബാംഗങ്ങളുമായിരുന്നു പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക്  ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കിക്കഴിഞ്ഞു. ഭവന രഹിതരായ 3 മൂന്നു കുട്ടികള്‍ മാത്രമുള്ള ഒരു കുടുംബത്തിന് സര്‍വ്വീസ് സംഘടന വീട് നിര്‍മ്മിച്ച് നല്‍കി. 6 പേര്‍ക്ക് ആവശ്യമായ മരുന്നുകളും ചികിത്സാസൗകര്യങ്ങളും നല്‍കിവരുന്നു . അതി ദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കികൊണ്ടാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രഖ്യാപനം നടത്തിയത്. ഉഴവൂര്‍ ബ്ലോക്കില്‍ ഈ പദവി നേടുന്ന ആദ്യ പഞ്ചായത്താണ്, കുറവിലങ്ങാട്ഗ്രാമപഞ്ചായത്ത്. ജില്ലാപഞ്ചായത്ത് അംഗം നിര്‍മ്മലജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  പി.സി. കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ സിന്‍സി മാത്യു, എം.എന്‍.രമേശന്‍, സന്ധ്യ സജികുമാര്‍, റ്റെസി സജീവ്, വിനു കുര്യന്‍, ഡാര്‍ളി ജോജി, കമലാസനന്‍ ഇ കെ., ജോയിസ് അലക്സ്, ലതിക സാജു, രമാരാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി,എം.എം ജോസഫ്, സെക്രട്ടറി പ്രദീപ് എന്‍., ഡോ.റ്റി.റ്റി.മൈക്കിള്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍  ജ്യോതിലക്ഷ്മി, ബ്ലോക്ക് ഇന്‍ചാര്‍ജ്ജ് സെക്രട്ടറി ജവാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments