Breaking...

9/recent/ticker-posts

Header Ads Widget

ജനതാദള്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍



കേരളത്തില്‍ ഇടതുപക്ഷ മുന്നണിയില്‍ ഉറച്ച് നിന്നുകൊണ്ട് രാജ്യത്തെ മതേതര കക്ഷികളുമായി യോജിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു T തോമസ് പറഞ്ഞു. ജനതാദള്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രതിസന്ധികളില്‍ തളരുന്നവരല്ല സോഷ്യലിസ്റ്റുകള്‍ എന്നും മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ എല്ലാ ജനതാദള്‍ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് എം.റ്റി കുര്യന്‍ അദ്ധ്യക്ഷനായിരുന്നു  സംസ്ഥാന ട്രഷറര്‍ സിബി തോട്ടുപുറം സംസ്ഥാന നിര്‍വാഹസമതി അംഗങ്ങളായ രാജീവ് നെല്ലിക്കുന്നേല്‍ ,കെ .എസ് രമേഷ് ബാബു ,ഡോ. തോമസ് സി കാപ്പന്‍ ,ബാബു തോമസ് ,ജോണി ജോസഫ്, ജില്ലാ ഭാരവാഹികളായ പ്രമോദ് കുര്യാക്കോസ് ,സജീവ് കറുകയില്‍ ,വി .പി സെല്‍വര്‍  യുവ ജനതാദള്‍ ഭാരവാഹികളായ വിപിന്‍ എസ് ,ടോണി കുമരകം,  മഹിള ജനതാദള്‍  ഭാരവാഹിളായ സുരേഖ എന്‍.എസ്, രാജി അനുകുമാര്‍     എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments