കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 2ന് കടുത്തുരുത്തിയില്‍ നടക്കും. പുനലൂരില്‍ നടത്തുന്ന 36 മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. നവംബര്‍ രണ്ടിന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി സെന്റ് മേരീസ് താഴത്തു പള്ളി പാരിഷ് ഹാളിലെ പി തമ്പാന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജെയിംസ് ജോസഫ് അധ്യക്ഷനായിരിക്കും. കെ ഇ ഡബ്ല്യു എസ് എ സംസ്ഥാന പ്രസിഡണ്ട് ടി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇലക്ട്രിക്കല്‍ പ്ലംബിംഗ് സാമഗ്രികള്‍ കൂടാതെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സാമഗ്രികളുടെ വിതരണ കമ്പനികളുടെയും നിര്‍മ്മാണ കമ്പനികളുടെയും സ്റ്റാളുകളും പ്രവര്‍ത്തിക്കും. സ്റ്റാളുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകര്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടന നേതാക്കളായ ജെയിംസ് ജോസഫ്, ബിജു വര്‍ഗീസ്, അജേഷ് കുമാര്‍, ഗോപകുമാര്‍, ബൈജു മാത്യു എന്നിവര്‍ പങ്കെടുത്തു. തൊഴിലാളി ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായ അംഗങ്ങള്‍ക്ക് ലഭ്യമാകുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
0 Comments