കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു. സ്‌കൂളിലെ SPC യുടെ നേതൃത്വത്തില്‍ ആയിരുന്നു ആദരവ്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്ന് നന്മ മരം നട്ടു.പ്രിന്‍സിപ്പല്‍ സീമ സൈമണിന്റെ് അധ്യക്ഷതയില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ സേന അംഗങ്ങളായ തെരേസി അമ്മ തങ്കച്ചന്‍ ലൗലി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് തേന്‍വരിക്ക പ്ലാവിന്റെ തൈ നട്ടത്. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഗ്രാമ വികസനവും ദാരിദ്ര നിര്‍മ്മാര്‍ജനവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും വളരെയേറെയാണ് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ സീമ സൈമണ്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് കുട്ടികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സി.ജെ ബിജു അധ്യാപകരായ മാത്യു ഫിലിപ്പ്, ജിനോ തോമസ് പ്രസംഗിച്ചു.
0 Comments