കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷി നാശം. മുളക്കുളത്തും പരിസര പ്രദേശങ്ങളിലും . മരങ്ങള്‍ കടപുഴകി വീണു വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കാറ്റില്‍ മരംവീണ് വൈദ്യുതത്തൂണുകളും തകര്‍ന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ഉണ്ടായത്. മുളക്കുളം പഞ്ചായത്തിലെ അവര്‍മ്മ, താന്നിമറ്റം, പുളിക്കക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. പുളിക്കക്കുന്ന് പനങ്ങാട്ട് വീട്ടില്‍ പി.ആര്‍. സര്‍ജിമോന്റെ വീട്ടുമുറ്റത്തു കിടന്ന കാറിനു മുകളിലേക്ക് മഹാഗണി മരം ഒടിഞ്ഞുവീണ് വാഹനം തകര്‍ന്നു. താന്നിമറ്റം അരിക്കത്തില്‍ ശിവദാസ്, ചേലക്കാട്ട് ജോയി, കിഴക്കേകുന്നുമ്മേല്‍ സുരേഷ്, മുളക്കുളം സൗത്ത് കളപ്പുരയ്ക്കല്‍ ബിജു, കണ്ണംകേരികുന്നേല്‍ ജോണി, രാജമ്മ, വട്ടക്കാവില്‍ രാജപ്പന്‍, ചെമ്മനംകുന്നേല്‍ ബെന്നി, വെങ്ങോലയില്‍ പുരുഷന്‍, ആനക്കുഴി നാരായണന്‍, വട്ടക്കാവില്‍ കുഞ്ഞുഞ്ഞ്, ജേക്കബ് ചെമ്മനം, ചെമ്മനത്തേല്‍ രാജപ്പന്‍, വാതക്കാട്ടേല്‍ കുഞ്ഞുമോന്‍, പുള്ളോര്‍മഠത്തില്‍ ജോര്‍ജ്, കളപ്പുരയ്ക്കല്‍ ബേബി, തോമസ് എന്നിവരുടെ വീടുകള്‍ മരംവീണു തകര്‍ന്നു. 20 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അവര്‍മ്മ ഭാഗത്ത് ഇടിമിന്നലില്‍ നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 650 റബര്‍, 250 ജാതി, 2300 ഓളം ഏത്തവാഴകള്‍ എന്നിവ നശിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി തൂണുകള്‍ തകര്‍ന്ന് കെ.എസ്.ഇ.ബി.ക്ക് വലിയ നഷ്ടമുണ്ടായി. പലയിടത്തും നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, പഞ്ചായത്തംഗങ്ങള്‍ കൃഷിവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
0 Comments