Breaking...

9/recent/ticker-posts

Header Ads Widget

മുളക്കുളത്ത് ചുഴലിക്കാറ്റ് നാശം വിതച്ചു



തുടര്‍ച്ചയായ രണ്ടാം ദിവസവും മുളക്കുളത്ത് ചുഴലിക്കാറ്റ്   നാശം വിതച്ചു. വ്യാപകമായ കൃഷി നാശമാണ്  ഉണ്ടായത്. മരം വീണ് ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ മഴയ്ക്കൊപ്പമെത്തിയ ചുഴലിക്കാറ്റ് മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍  കുമ്മത-പെരുംകുറ്റി തോടിനോട് ചേര്‍ന്നുള്ള രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മുളക്കുളം തെക്കേകരയില്‍ കുറുമഠത്തില്‍ സുകുമാരന്‍, വണ്ടാനത്ത് സൂരജ് എന്നിവരുടെ വീടിന്റെ മുകളിലേക്ക് മരം വീണു. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. എബ്രഹാം ഐക്കരകണ്ടത്തിലിന്റെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.   60 ഓളം കായ്ച്ച ജാതിമരം കടപുഴകി വീണു. എള്ളുകാലായില്‍ ഷിജോയുടെ 500 കുലച്ച ഏത്തവാഴകള്‍ നിലംപൊത്തി. 1000ത്തോളം ഏത്തവാഴ കളും നശിച്ചു റബര്‍ മരങ്ങളും വൃക്ഷങ്ങളും കടപുഴകി വീണു നിരവധി കര്‍ഷകരുടെ  വിളകള്‍ക്കും നാശമുണ്ടായി. രണ്ടുദിവസമായി വീശിയ ചുഴലിക്കാറ്റില്‍ 20 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  രണ്ടു ദിവസത്തിനിടെയുണ്ടായ ചുഴലിക്കാറ്റില്‍ 25 ഓളം വീടുകള്‍ക്കാണ് മരംവീണും മിന്നലേറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.




Post a Comment

0 Comments