Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്‌കാരവേദി സംഘടിപ്പിച്ച ക്വിസ് മത്സരവും സമ്മേളനവും



കേന്ദ്രവന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണം എന്ന കര്‍ഷക ആവശ്യവും കടലാവകാശനിയമം എന്ന മത്സ്യത്തൊഴിലാളി ആവശ്യവും  നടപ്പിലാക്കണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പിന്തുണയുമായി രംഗത്ത് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.. ഗാന്ധിജയന്തിയോടനുബന്ധിച്ചു കേരള സംസ്‌കാരവേദി സംഘടിപ്പിച്ച ക്വിസ് മത്സരവും സമ്മേളനവും ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1972ലെ കേന്ദ്രവന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാതെ ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ആദിവാസി  ഗോത്രവര്‍ഗ വിഭാഗങ്ങളെ സംരക്ഷിച്ചതുപോലെ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പിന് കടലാവകാശ സംരക്ഷണ നിയമം അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. സമൂഹത്തിലും ഭരണകൂടത്തിലും നിര്‍ണായക ഇടപെടല്‍ നടത്താനും സ്വാധീനം ചെലുത്താനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.               50സംസ്‌കാരവേദി പ്രവര്‍ത്തകരുടെ കവിതാസമാഹാരമായ 'കാവ്യവേദി ''യുടെ പ്രകാശനം  പോള്‍ മണലിന് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. സംസ്‌കാരവേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ യോഗത്തില്‍  അധ്യക്ഷനായിരുന്നു. സംസ്ഥാനതലത്തില്‍ നടത്തിയ ഗാന്ധി ക്വിസില്‍ വിജയിച്ചവര്‍ക്ക് അഡ്വ. ജോബ് മൈക്കിള്‍ എം എല്‍ എ സമ്മാനങ്ങള്‍ നല്‍കി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് മിനി എം മാത്യു,  കെ എം മാണി പുരസ്‌കാരജേതാവ് ഡോ. വര്ഗീസ് പേരയില്‍ എന്നിവരെയും ചടങ്ങില്‍  ജോസ് കെ മാണി എം പി ആദരിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം എല്‍ എ,, സണ്ണി തെക്കേടം ഡോ. പഴകുളം സുഭാഷ്, ഡോ. ജേക്കബ് സാംസണ്‍, ക്വിസ് മാസ്റ്റര്‍ പി എസ് പണിക്കര്‍,,വേദി സംസ്ഥാന സെക്രട്ടറി മാരായ പയസ് കുര്യന്‍, അഡ്വ. മനോജ് മാത്യു ,  കോട്ടയം ജില്ലാപ്രസിഡന്റ് ബാബു ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments