കിസാന്‍ സര്‍വ്വീസ് സൊസൈറ്റി സ്റ്റുഡന്‍സ് വിംഗിന്റെ നേതൃത്വത്തില്‍ നവംബര്‍ 14 ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. ' ചെറു ധാന്യങ്ങളുടെ പങ്ക് ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെക്കുറിച്ച് മലയാളത്തിലാണ് പ്രസംഗ മത്സരം നടക്കുന്നത്. ഒന്നാം സമ്മാനമായി 20000/- രൂപയും, രണ്ടാം സമ്മാനമായി 10000/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയും ക്യാഷ് അവാര്‍ഡ് ആയി നല്‍കുന്നതാണ് കൂടാതെ ജില്ലാതല പ്രോത്സാഹന സമ്മാനവും നല്‍കുന്നു നവംബര്‍ അഞ്ചാം തീയതിക്കുള്ളി താല്പര്യമുള്ളവര്‍ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണംനവംബര്‍ എട്ടാം തീയതിക്കുള്ളില്‍ പ്രസംഗത്തിന്റെ അഞ്ചു മിനിറ്റില്‍ കവയാത്ത വീഡിയോ അയച്ചു നല്‍ക ണമെന്നും സംഘാടകര്‍ പറഞ്ഞു 75% മാര്‍ക്ക് വീഡിയോയ്ക്കും 25% മാര്‍ക്ക് വീഡിയോയ്ക്ക് ലഭിക്കുന്ന ലൈക്കിന്റെയും അടിസ്ഥാനത്തില്‍ നല്‍കി വിജയികളെ തിരഞ്ഞെടുക്കും.. വാര്‍ത്താ സമ്മേളനത്തില്‍ ജോയി ജോസഫ് മൂക്കന്‍ തോട്ടം തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു. പ്രസംഗം 5 മിനിറ്റില്‍ കൂടരുത്. തന്നിരിക്കുന്ന വിഷയത്തെ ആസ്പദമാക്കി വേണം മത്സരത്തില്‍ പങ്കെടുക്കുവാന്‍ 3 മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടിയുടെ ഫോട്ടോ നിര്‍ബന്ധമായും ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യണം. പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 5 പേരും മേല്‍വിലാസവും കോണ്‍ടാക്ട് നമ്പറും നല്‍കണം. വീഡിയോ അയക്കേണ്ട ഇമെയില്‍ വിലാസം kssstudentswing@gmail.com
0 Comments