അനശ്വരങ്ങളായ ഈണങ്ങളാല്‍ മലയാളി മനസ്സുകളില്‍ പൊന്നിന്‍ചിലമ്പൊലിയുതിര്‍ത്ത മെലഡികളുടെ രാജകുമാരന്‍ എം. എസ്. ബാബുരാജ് എന്ന മഹാപ്രതിഭയെ അനുസ്മരിച്ചു കൊണ്ട് ,കുറവിലങ്ങാട് ദേവമാതാ കോളേജില്‍ 'കോഴിക്കോടിന്റെ സ്വന്തം ബാബുക്ക' എന്ന സംഗീതപരിപാടി സംഘടിപ്പിച്ചു. ടാലന്റ് സര്‍ച്ച് ആന്‍ഡ് നര്‍ച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംഗീതവിരുന്നില്‍ ദേവമാതായിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബാബുരാജിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗമാലിക അവതരിപ്പിച്ചു. മലബാറിന്റെ സാംസ്‌കാരികപൈതൃകം തൊട്ടറിയുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കാമ്പസ് കാര്‍ണിവലില്‍ പാട്ടിനൊപ്പം ഉത്തരകേരളത്തിന്റെ സാഹിത്യസാംസ്‌കാരികരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനും മലബാറിന്റെ തനതുവിഭവങ്ങളായ കോഴിക്കോടന്‍ ബിരിയാണി ഭിന്നരുചികളിലുള്ള ഹല്‍വകള്‍, സര്‍ബത്തുകള്‍, ബജികള്‍ ഇവയടങ്ങിയ ഭക്ഷ്യമേളയും ഒരുക്കിയിരുന്നു. സംഗീതരംഗത്തെ അതുല്യപ്രതിഭകളായ ലതാ മങ്കേഷ്‌കര്‍ ,സലില്‍ ചൗധരി എന്നിവരെ പുതുതലമുറയ്ക്ക് പരിചിതരാക്കിയ ലതികം 2023, തേന്മഴ എന്നീ പരിപാടികളുടെ തുടര്‍ച്ചയാണ് 'കോഴിക്കോടിന്റെ സ്വന്തം ബാബുക്ക'യും. അവതരിപ്പിക്കപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ സി.മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡിനോയ് മാത്യു കവളമ്മാക്കല്‍, ടി. എസ്. എന്‍. സി. കോര്‍ഡിനേറ്റര്‍മാരായ മിസ്സ് നിഷ കെ. തോമസ്, ശ്രീ ജോസ് മാത്യു, മിസ് നിരോഷ ജോസഫ്, ജനറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജോബിന്‍ ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
0 Comments