ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളേജിന്റെ കാന്റിന്‍ നഗരസഭ അടച്ചു പൂട്ടി. കാന്റീനിലെ മാലിനജല ടാങ്ക് പൊട്ടി കോളേജ് കോമ്പൗണ്ടിലേയ്ക്കും, പൊതുവഴിയിലേക്കും ഒഴുകിയത് പൊതുജനങ്ങള്‍ക്കും, സമീപവാസികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ദുരിതമാകുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കോളേജ് കോമ്പൗണ്ടില്‍ തന്നെ ഇട്ട് കത്തിക്കുന്നതായും കണ്ടെത്തിയിരുന്നു. കാന്റീന് ലൈസന്‍സ് എടുക്കാതിരുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതിനുമെതിരെ കോളേജിന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. കാന്റീന്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് എടുക്കാത്ത പക്ഷം സ്ഥാപനം അടച്ചുപൂട്ടുകയും, കേരള മുന്‍സിപ്പാലിറ്റി ആക്റ്റുപകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ഹെല്‍ത്തു വിഭാഗം അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം, മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനനടന്നത്.
0 Comments