Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ചുവട് പദ്ധതിയിലൂടെ സൗജന്യ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രകിയ



ആരോഗ്യ സേവനത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പാലാ  മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ചുവട് പദ്ധതിയിലൂടെ സൗജന്യ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രകിയ നടത്തുമെന്ന് ആശുപതി അധികൃതര്‍.  മാര്‍ സ്ലീവാ മെഡിസിറ്റി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും 2000 മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന്റെയും ഭാഗമായാണ് ചുവട് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണ സൗജന്യമായി 10 ശസ്ത്രക്രിയകളും, സൗജന്യ നിരക്കില്‍ 200 ശസ്ത്രക്രിയകളും ചെയ്തു കൊടുക്കാനാണ് പദ്ധതി. പേട്രണ്‍സ് കെയര്‍ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ജീവകാരുണ്യ സന്ദേശവുമായാണ് ചുവട്  പദ്ധതി നടപ്പാക്കുന്നത്.  മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ ശ്രദ്ധേയരും പരിചയ സമ്പന്നരുമായ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും ഉറപ്പാക്കിയാണ് ശസ്ത്രക്രിയകള്‍ നടത്തുക. കുറഞ്ഞ വരുമാനമുളള 70 വയസില്‍ താഴെ പ്രായമുള്ളവരും കുടുംബത്തിന്റെ ചുമതല പൂര്‍ണമായും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നവരുമായ ആളുകളില്‍ നിന്നായിരിക്കും സൗജന്യ ശസ്ത്രക്രിയ നല്‍കുന്ന 10 പേരെ കണ്ടെത്തുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. മുട്ടു മാറ്റിവയ്ക്കലില്‍ ഉന്നത നിലവാരത്തിലുള്ള ശസ്ത്രക്രിയയും ചികിത്സയും ഉറപ്പാക്കുന്ന ആശുപത്രിയാണ്  മാര്‍ സ്ലീവാ മെഡിസിറ്റി . ആശുപത്രിക്കു പുറമെ 'അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രി , കുമളി സെന്റ് അഗസ്റ്റിന്‍സ് ആശുപത്രി, മുക്കൂട്ടുതറ അസീസി ആശുപത്രി, വൈക്കം ഇന്‍ഡോ അമേരിക്കന്‍ വെസ്റ്റ് ഗേറ്റ് ആശുപത്രി എന്നിവിടങ്ങളിലും നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെയാണ് ശസ്ത്രക്രിയയ്ക്കുള്ളവരെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ മുട്ടു മാറ്റിവെയ്ക്കുന്നതിന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തവര്‍ക്കും മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 8281699263,9188952795 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.




Post a Comment

0 Comments