Breaking...

9/recent/ticker-posts

Header Ads Widget

പാരീഷ് ഹാള്‍ അക്രമിച്ചതില്‍ യുഡിഎഫ് പ്രതിഷേധം



മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ പാരിഷ് ഹാളിന്റെ ജനല്‍ ചില്ലുകളും കസേരകളും തകര്‍ക്കുകയും വൈദികരോട് അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തില്‍ ഉണ്ടായ അവ്യക്തതയെ തുടര്‍ന്ന്  സിപിഎമ്മിന്റെ നേതൃത്വത്തില്‍  കൗണ്ടിംഗ് സെന്ററില്‍ അതിക്രമിച്ചു കയറി വനിതാ റിട്ടേണിംഗ് ഓഫീസറെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും പോളിംഗ് സാമഗ്രികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യതതായും UDF ആരോപിച്ചു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാതെ പോലീസ് സംരക്ഷണയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. യുഡിഎഫ് നല്‍കിയ എല്ലാ പരാതികളും ഏകപക്ഷീയമായി തള്ളിക്കളഞ്ഞ റിട്ടേണിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടത്തി എല്‍ഡിഎഫിനെ സഹായിക്കാനാണ് ശ്രമിച്ചത് എന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ ചിത്രീകരിക്കാനും  പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പോലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും UDF നേതാക്കള്‍ പറഞ്ഞു. പോളിംഗ് കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കേരള കോണ്‍ഗ്രസ് എം പ്രാദേശിക നേതൃത്വം പള്ളി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവുപോലും വകവയ്ക്കാതെ എല്‍ഡിഎഫ്  അഴിഞ്ഞാട്ടത്തിന് ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ മാര്‍ട്ടിന്‍ പന്നിക്കോട്ട് അറിയിച്ചു.  യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ടൗണില്‍ നടത്തിയ പ്രതിഷേധയോഗം വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് കണ്ണന്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ന്യൂജന്റ് ജോസഫ്, എ ജെ സാബു, സിസി മൈക്കിള്‍, ജയിന്‍ തുണ്ടത്തില്‍,അഡ്വ ജോര്‍ജ് പയസ്, ആന്‍സമ്മ  സാബു, മാത്തുക്കുട്ടി ജോര്‍ജ്, കെ വി മാത്യു, അഗസ്റ്റിന്‍ കൈമളെട്ട്, സാബു തെങ്ങുംപള്ളി, ജോസ് ജോസഫ് പി, സണ്ണി വടക്കേടം, മണിക്കുട്ടന്‍ കൊട്ടുപ്പിള്ളിയേല്‍, ഔസേപ്പച്ചന്‍ വട്ടത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments