പാലാ-ഏറ്റുമാനൂര്‍ റോഡില്‍ മുത്തോലി കവലയ്ക്ക് സമീപം റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന വാകമരം വെട്ടിമാറ്റി. ചുവടു ദ്രവിച്ച മരം രാവിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചെരിഞ്ഞു നിന്നത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. മീനച്ചിലാറിന് മറുകരയിലേക്ക് വലിച്ചിരുന്ന വൈദ്യുത ലൈനില്‍ താങ്ങിയാണ് മരം നിന്നിരുന്നത്. ഹൈവേ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാലാ ഫയര്‍ഫോഴ്‌സ് മരം മുറിച്ചുമാറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥരും, പോലീസും സ്ഥലത്തെത്തിയിരുന്നു.
0 Comments