ആശുപത്രിയിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു തെക്കേടം എന്ന് വിളിക്കുന്ന ബിജു എബ്രഹാം (52) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോടെ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഓ.പി ആരംഭിച്ചിട്ടില്ല എന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും, ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ഇവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ഇയാൾ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് അയർക്കുന്നം പോലീസ് സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.ഐ ലെബിമോൻ കെ.എസ്, സാജു. റ്റി.ലൂക്കോസ്, എ.എസ്.ഐ ഗീത, സി.പി.ഓ മാരായ സരുൺ, അജു വി.തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
0 Comments