മേലുകാവ് ഗ്രാമപഞ്ചായത്തില്‍ ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ നിര്‍മാണം ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ പൂര്‍ത്തിയായതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. 11.19 കോടി രൂപ ചെലവില്‍ കാഞ്ഞാര്‍-കൂവപ്പള്ളി- ചക്കിക്കാവ്-ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതല്‍ മേലുകാവു വരെയുള്ള 5.5 കിലോമീറ്ററാണ് പുനര്‍നിര്‍മിച്ചത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകര്‍ന്നു കിടക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഇതോടെ ഇല്ലിക്കല്‍ക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉണര്‍വേകും. 5.5 മീറ്റര്‍ വീതിയുള്ള റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ 21 കലുങ്കുകള്‍, ഉപരിതല ഓടകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ നിര്‍മിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി ക്രാഷ് ബാരിയറുകള്‍, ദിശാസൂചകങ്ങള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ അറിയിച്ചു.
0 Comments