കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച കുഴിയില്‍ എംസാന്റ് കയറ്റി വന്ന മിനി ലോറിയുടെ ചക്രങ്ങള്‍ റോഡിലെ കുഴിയില്‍ താഴ്ന്നു. ഏറ്റുമാനൂര്‍ കോടതിപ്പടിക്കു സമീപം രാവിലെയാണ് അപകടം. ലോറിയുടെ പിന്‍വശത്തെ വീല്‍ കുഴിയില്‍ താഴ്ന്നതോടെ മിനി ലോറിയുടെ മുന്‍വശം ഉയര്‍ന്നു പൊങ്ങി. കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലൂടെ വെള്ളം ഒഴുകിയിരുന്നു. എം. സി റോഡില്‍ നിന്നും ഇടവഴിയിലൂടെ കോടതിപ്പടി ഭാഗത്തേക്ക് എംസാന്റ് കയറ്റി വരുകയായിരുന്ന മിനി ലോറിയുടെ ഡ്രൈവര്‍ക്ക് റോഡിലെ വെള്ളക്കെട്ട് മൂലം കുഴി കാണാന്‍ കഴിഞ്ഞില്ല. ലോറി മുന്നോട്ട് ഓടിച്ചു പോയപ്പോര്‍ പുറകുവശത്തെ ടയര്‍ റോഡിലെ കുഴിയില്‍ താഴുകയായിരുന്നു. മിനി ക്രെയിനും, ജെ സി ബി യും ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വലിയ ക്രെയിന്‍ എത്തിച്ചാണ് കുഴിയില്‍ നിന്നും ലോറി കരയ്ക്ക് കയറ്റിയത് . റോഡ് കുത്തിപ്പൊളിച്ച് റോഡിന് നടുവിലൂടെയാണ് കോടതിപ്പടി ഭാഗത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.
0 Comments