Breaking...

9/recent/ticker-posts

Header Ads Widget

സമദര്‍ശന സാഹിത്യ പുരസ്‌കാര സമര്‍പ്പണം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.



2023 ലെ സമദര്‍ശന സാഹിത്യ പുരസ്‌കാര സമര്‍പ്പണം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 20000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം പാലാ സെന്റ് തോമസ് കോളജ് മലയാളവിഭാഗം അധ്യാപകന്‍  ഡോ  തോമസ് സ്‌കറിയ  ഏറ്റുവാങ്ങി. പുരോഗമനാത്മകമല്ലാത്ത സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നാടിന് ആപത്താണെന്ന് അവാര്‍ഡ് ദാന സമ്മേളനം ഉദ്‌ലാടനം ചെയ്തു കൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു സ്‌കൂളുകളില്‍ ബാല സംഘങ്ങള്‍ രൂപീകരിച്ച് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ സമദര്‍ശന ലൈബ്രറി ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമദര്‍ശനയുടെ പ്രസിഡന്റ് ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം അധ്യക്ഷത വഹിച്ചു. കേരള സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ.കെ.കെ. ശിവദാസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മാര്‍ത്തോമാ സഭ അല്‍മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട്  പ്രഭാഷണം നടത്തി. ചരിത്രകാരി ഗംഗ കാവാലം അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ. സിബി കുര്യന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബിന്‍സി പി.ജെ. , ഡോ. സാറാമ്മ വര്‍ഗീസ്, ഡോ. പ്രിന്‍സ് മോന്‍ ജോസ്, ഡോ.ഷൈനി തോമസ്, അനിയന്‍ തലയാറ്റും പിള്ളി, ഡോ. ഹരിലാല്‍ കെ., നിലയ്ക്കലേത്ത് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമദര്‍ശന സംഘടിപ്പിച്ച അഖില കേരള കാവ്യാലാപനം, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments