Breaking...

9/recent/ticker-posts

Header Ads Widget

പാതയോരം സൗന്ദര്യവല്‍ക്കരണ പദ്ധതി തുടക്കം കുറിച്ചു



കല്ലറ എസ്എംവി NSS ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കല്ലറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പാതയോരം സൗന്ദര്യവല്‍ക്കരണ പദ്ധതിയായ സ്‌നേഹാരാമത്തിന് തുടക്കം കുറിച്ചു. NSS വോളണ്ടിയര്‍മാര്‍ കല്ലറ നീണ്ടൂര്‍ റോഡിലെ മുടക്കാലി പാടശേഖരത്തോട് ചേര്‍ന്ന   പാതയോരം വൃത്തിയാക്കി ചെടികള്‍ നട്ട്, പാതയോരം സൗന്ദര്യവല്‍ക്കരിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍  ജോയി കോട്ടായില്‍, വാര്‍ഡ് മെമ്പറുമാരായ ജോയി കല്‍പകശ്ശേരില്‍, മിനി കുന്നപ്പള്ളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  ഉഷ കുമാരി , NSS പ്രോഗാം ഓഫീസ്സര്‍  ലക്ഷ്മി പി, അദ്ധ്യാപകരായ  ജലജ പി നായര്‍,  അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം സുന്ദര കേരളം എന്ന പരിപാടിയുടെ ഭാഗമായാണ് മാലിന്യമുക്ത കല്ലറ എന്ന സന്ദേശം നല്‍കി സ്‌നേഹാരാമം സംഘടിപ്പിച്ചത്.




Post a Comment

0 Comments