പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കാന്‍ മൂന്ന് വയസ്സുകാര്‍ മുതല്‍ എണ്‍പത് വയസ്സുകാര്‍ വരെയെത്തി. ശിവഗിരിയിലെ പവിത്രമായ ശ്രീ ശാരദാദേവീ ക്ഷേത്ര സന്നിധിയിലെ പഞ്ചാരമണലാണ് മണലിലെഴുത്തിനായി വിരിച്ചിരുന്നത്. ഇന്ന് രാവിലെ 8 മണിയോടെ വിദ്യാരംഭത്തിന് ശേഷമാണ് മണലിലെഴുത്ത് ആരംഭിച്ചത്. പ്രമുഖ കവി ആര്‍.കെ. വള്ളിച്ചിറയായിരുന്നു ആചാര്യസ്ഥാനം വഹിച്ചത്. 3 വയസ്സുകാര്‍ മുതല്‍ 82 വയസ്സുവരെയുള്ളവരാണ് മണലില്‍ ഹരിശ്രീ കുറിച്ചത്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകര്‍മ്മികത്വത്തില്‍ തൂലികാ പൂജയും സരസ്വതീപൂജയും നടന്നു. വിദ്യാരംഭത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പൂജിച്ച പേനകള്‍ പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയംഗം മനോജ് ബി. നായര്‍ നിര്‍വ്വഹിച്ചു. കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി രാജേഷ് വാസുദേവന്‍ നമ്പൂതിരി നോട്ടീസ് ഏറ്റുവാങ്ങി. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, സെക്രട്ടറി പുളിക്കല്‍ ചന്ദ്രശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.എസ്. ശശിധരന്‍, ഖജാന്‍ജി തങ്കപ്പന്‍ നായര്‍, കമ്മറ്റിയംഗങ്ങളായ ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, സുരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ബാബു പുന്നത്താനം, ആര്‍. സുനില്‍ കുമാര്‍, കവി ആര്‍.കെ. വള്ളിച്ചിറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
0 Comments