Breaking...

9/recent/ticker-posts

Header Ads Widget

പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എക്‌സ്‌ റേ യൂണിറ്റിന്റെ ഉദ്ഘാടനം



പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സജ്ജീകരിച്ച എക്‌സ്-റേ യൂണിറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍  എം.പി നിര്‍വഹിച്ചു.  MP യുടെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപാ ചിലവഴിച്ചാണ് എക്‌സ്-റേ യൂണിറ്റ് സ്ഥാപിച്ചത്.    രാജ്യത്തെ തന്നെ മികച്ച എക്‌സ്-റേ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും ഈ സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം എന്നും എം.പി  പറഞ്ഞു. യോഗത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ്  മറിയാമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി എസ് മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  ബെറ്റി റോയി മണിയങ്ങാട്ട്, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സാജോ പൂവത്താനി, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  പ്രേമ ബിജു , ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ  രാധാകൃഷ്ണന്‍ എം.കെ, . ജോമോള്‍ മാത്യു, എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍,  എലിക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍  അഖില്‍ അപ്പുക്കുട്ടന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിനി ജോയി . ദീപ ശ്രീജേഷ്, രാഷ്ട്രീയ പ്രതിനിധികളായ സാജന്‍ തൊടുകയില്‍ ,  ജൂബിച്ചന്‍ നരിതൂക്കില്‍,  ടോമി കപ്പലുമാക്കല്‍,  സോണി കെ.സി,  ദീപുമോന്‍ വി.എം,  ജോസഫ് ചെറിയാന്‍, രാജന്‍ മാത്യു, എച്ച്.എം.സി മെംബര്‍ കെ.എം ചാക്കോ കോക്കാട്ട് . മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയ്‌സി എം. കട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments