Breaking...

9/recent/ticker-posts

Header Ads Widget

67-ാമത് കേരളപ്പിറവി ദിനത്തില്‍ അറുപത്തേഴ് പേരുടെ രക്തം ദാനം നടത്തി



67-ാമത് കേരളപ്പിറവി ദിനത്തില്‍  അറുപത്തേഴ് പേരുടെ രക്തം ദാനം നടത്തി വിളക്കുമാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വേറിട്ട കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ നടന്നു. ജില്ലാ ആരോഗ്യവകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും, പാലാ ബ്ലഡ് ഫോറത്തിന്റെയും,  ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവര്‍മെന്റിന്റേയും, എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും, പൈക ഇംപാക്ട് ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് , സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷവും, ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും  നടത്തിയത്. ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് കേരളപ്പിറവി ദിനാഘോഷവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും  നടത്തിയത്.       വിളക്കുമാടം സെന്റ് സേവ്യഴ്‌സ് പള്ളി പാരീഷ്ഹാളില്‍  നടന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് പാണ്ടിയാമാക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്‍കി. ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സോജന്‍ തൊടുക , പിറ്റിഎ പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട് ,  ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസ് വെട്ടൂര്‍ , കെ.എ ജോസഫ് ,ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍, ജോമി സന്ധ്യാ , തോമാച്ചന്‍ പാലക്കുടി,  എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയര്‍ മാനേജര്‍ പ്രദീപ് ജി നാഥ് , സ്റ്റാഫ് സെക്രട്ടറി ജോര്‍ജ്കുട്ടി ജോസഫ് ,  ഡോക്ടര്‍ കെവിന്‍ മാത്യു തോമസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ആല്‍ഫിന്‍ എസ് എച്ച്,  ഗൈഡ് ക്യാപ്റ്റന്‍ നിമ്മി കെ ജയിംസ്, സ്‌കൗട്ട് മാസ്റ്റര്‍ അനിലാ സിറിള്‍, സിസ്റ്റര്‍ അനിലിറ്റ് എസ്.എച്ച് , സിസ്റ്റര്‍ ഫ്രാന്‍സിന്‍ എഫ്.സി.സി എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും ആണ് ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഫുഡ് ഫെസ്റ്റും നടന്നു.




Post a Comment

0 Comments