Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷദീപ കാഴ്ചയും പുതിയകാവിലമ്മയ്ക്ക് പൂമൂടലും



അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനത്തില്‍ ലക്ഷദീപ കാഴ്ചയും പുതിയകാവിലമ്മയ്ക്ക് പൂമൂടലും നടന്നു. അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനത്തില്‍ വൈകിട്ട് നടന്ന ലക്ഷദീപ കാഴ്ചയും ഭക്തിനിര്‍ഭരമായി. പുതിയകാവില്‍ ഭഗവതി ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങുകളും നടന്നു. ശ്രീ മഹാദേവ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ നടന്നത് . ക്ഷേത്രം മേല്‍ശാന്തി  കല്ലമ്പിള്ളില്‍ കേശവന്‍ നമ്പൂതിരി  ആദ്യ ദീപം  പകര്‍ന്നു .  പൂമൂടല്‍ ചടങ്ങുകള്‍ പുതിയകാവ് ക്ഷേത്രം മേല്‍ശാന്തി കല്ലമ്പിള്ളില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ്  നടന്നത്.




Post a Comment

0 Comments