Breaking...

9/recent/ticker-posts

Header Ads Widget

നവംബര്‍ 10 ദേശീയ ആയുര്‍വേദ ദിനമായി ആചരിച്ചു.



നവംബര്‍ 10 ദേശീയ ആയുര്‍വേദ ദിനമായി ആചരിച്ചു. ആയര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന പരിപടികളുമായാണ് ദിനാചരണം നടന്നത്. ആയുര്‍വേദ ആശുപത്രികളില്‍ ചികിത്സാരീതികളെക്കുറിച്ചും ഭക്ഷണരീതികളെ ക്കുറിച്ചുമുള്ള സെമിനാറുകള്‍ നടന്നു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ദിനാചരണവും നാടന്‍ ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വഹിച്ചു  വൈസ് പ്രസിഡണ്ട്  ഉഷാരാജു അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ നിര്‍മലാ ദിവാകരന്‍,  ലിസി ജോര്‍ജ് , ഡോക്ടര്‍ സുജാ മാത്യു,  ഡോക്ടര്‍ ആര്യ,  യോഗാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments