പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേക്ക് മിക്‌സിങ് സെറിമണി നടത്തി. ക്രിസ്മസിനെ വരവേല്‍ക്കാന്‍ കേക്കുകളുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചാണ് കേക്ക് മിക്‌സിങ് നടത്തിയത്. കേക്ക് മിക്‌സിങ് സെറിമണി ഹൃദ്യവും, പുതുമയുള്ളതുമായ അനുഭവമായി മാറുകയായിരുന്നു. 'ദ വെല്‍വെറ്റ് കേക്ക്‌സ്', തൊടുപുഴയുടെ ഈ വര്‍ഷത്തെ കേക്ക് മിക്‌സിങ്ങ് സെറിമണിക്കാണ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയായത്. പ്രത്യേക രീതിയില്‍ സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലേക്ക് വിവിധയിനം ഡ്രൈ ഫ്രൂട്ട്‌സും വൈനും ചേര്‍ത്താണ് മിക്‌സ് ചെയ്തത്. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഹെഡ്മാസ്റ്റര്‍ അജി വി.ജെ., പി.ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, വെല്‍വെറ്റ് കേക്ക്‌സ് എം.ഡി അനീഷ് ടി. ജേക്കബ്, ജിനു ജെ. വല്ലനാട്ട് എന്നിവര്‍ സംസാരിച്ചു.
0 Comments