Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാമീണ മേഖലയുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖല : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ



ഗ്രാമീണ മേഖലയുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്  സഹകരണ മേഖല എന്നും, വിലമതിക്കാനാവാത്ത സേവനങ്ങളാണ് സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളില്‍ ക്ഷുദ്രജീവികള്‍ കടന്നെത്തുന്നത് തടയേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍  അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കല്‍ അധ്യക്ഷനായിരുന്നു. കാര്‍ഷിക മേഖലയയെ പോഷിപ്പിക്കുന്നതിനായി  പ്രതിജ്ഞാബദ്ധമായ ഉത്തരവാദിത്തമാണ് ബാങ്ക് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ വീട്ടിലും അടുക്കളതോട്ടം ഒരുക്കി വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യത്തോടെയാണ് ബാങ്ക് പ്രത്യേക കാര്‍ഷിക സെമിനാര്‍ നടത്തിയത് . ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായി 25 - വര്‍ഷം പൂര്‍ത്തിയാക്കിയ മായാദേവി ഹരികുമാറിനെ  ചടങ്ങില്‍ ആദരിച്ചു. കുമാരകം കൃഷി വികസന കേന്ദ്രം അസി.പ്രൊഫസര്‍ ഡോ. മാനുവല്‍ അലക്‌സ് , ഏറ്റുമാനൂര്‍ അസിസ്റ്റന്റ് കൃഷി ഓഫിസര്‍ ഷിജിമാത്യു എന്നിവര്‍ സെമിനാറുകള്‍ നയിച്ചു . ബാങ്ക്  വൈസ് പ്രസിഡന്റ് സജി വള്ളോംകുന്നേല്‍ , ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ  സിബി ചിറയില്‍,രാജീവ്  ചിറയില്‍,  ആര്‍.രവികുമാര്‍, അജു തോമസ് പ്ലാക്കിത്തൊട്ടിയില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക സെമിനാറില്‍ പങ്കെടുത്തവര്‍ക്ക്  വിത്തും വളവും ഗ്രോ ബാഗുകളും ഫല വൃക്ഷത്തൈകളും വിതരണം ചെയ്തു.




Post a Comment

0 Comments