മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളുടെ കുത്തിയിരിപ്പ് സമരം. മാഞ്ഞൂര്‍ പഞ്ചായത്തിലെ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും എഇയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകാത്തതു മൂലവും അനാസ്ഥ മൂലവും 500 ഓളം വിവിധ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായും ജനങ്ങള്‍ക്ക് കിട്ടേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതിരിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജനപ്രതിനിധികള്‍ ആരോപിച്ചു. സുനു ജോര്‍ജ് , ബിനോ സ്‌കറിയ, ടോമി കാറുകുളം അടക്കമുള്ള മെമ്പര്‍മാരാണ് പഞ്ചായത്തില്‍ കുത്തിയിരുന്ന് സൂചന സമരം നടത്തിയത്. പഞ്ചായത്തിലെ ഭരണ സ്തംഭനം അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഉടന്‍തന്നെ പരിഹരിക്കണം എന്നും സമരം ചെയ്ത മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
0 Comments