കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് അസ്സോസിയേഷന് കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 5 ഞായറാഴ് പാലായില്‍ നടക്കും. പാലാ സെന്റ തോമസ് കോളജ് കാമ്പസ് ഹാളില്‍ നടക്കുന്ന സമ്മേളനം സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉഘാടനം നിര്വ്വഹിക്കുമന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോസ് കെ. മാണി എം.പി. മാണി സി. കാപ്പന് എം.എല്‍.എ ,പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി അടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. സന്തോഷ് മരിയ സദനത്തെ ചടങ്ങില്‍ ആദരിക്കും. ജിജി കടവില്‍, സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു, സംസ്ഥാന ട്രഷറര്‍ അനില്‍ പൗഡിക്കോണം എന്നിവരും സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ധന വിലവര്‍ധനയും സ്പെയര്‍ പാര്‍ട്ടുകളുടെ വിലവര്‍ധനയും പ്രവര്‍ത്തനരംഗത്ത് ദുരിതം വളര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. 5 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന സംഘടന ആശ്രയ പദ്ധതിയടക്കം നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുണ്‍ കുളമ്പള്ളില്‍, ജില്ലാ ട്രഷര്‍ ബിജു മോന്, കെ.എസ്, ജിനീഷ് കുടക്കച്ചിറ,വരുണ്‍ ഘോഷ്, ഷിനോയി കൊഴുവനാല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments