ഭരണഘടനാപരമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന നമ്മുടെ രാജ്യത്ത് പട്ടികജാതിയില്‍ നിന്ന് ക്രൈസ്തവ മതം സ്വീകരിച്ച ദളിത് ക്രൈസ്തവര്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കപ്പെടുന്ന തായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദളിത് കത്തോലിക്കരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ബിഷപ്പ് പറഞ്ഞു. ഭരണഘടനയ്ക്കും മതേതരത്വത്തിനും വിരുദ്ധമായി പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു മാത്രം സംവരണ നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും ബിഷപ്പ് പറഞ്ഞു. പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ദളിത് കത്തോലിക്കാ മഹാജനസഭ - ഡി.സി.എം.എസി.ന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ പാലാ കുരിശുപള്ളി അങ്കണത്തില്‍ നടന്ന ഏകദിന ഉപവാസ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപതാ പ്രസിഡന്റ് ബിനോയി ജോണ്‍ അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി എക്‌സി ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സമര ഭടന്മാരെ ഹാരാര്‍പ്പണം ചെയ്തു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് , ഡി.സി.എം.എസ്. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കുറ്റ്, തോമസ് ചാഴികാടന്‍ എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ , മോന്‍സ് ജോസഫ് എം.എല്‍.എ , സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ , ഫാ.ജോസഫ് തടത്തില്‍, സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, സെക്രട്ടറി ബിജി സാലസ് , സമരസമിതി കണ്‍വീനര്‍ ജസ്റ്റിന്‍ കുന്നുംപുറം, കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ഷിബു ജോസഫ് , രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, പി.ഒ. പീറ്റര്‍ , ബിന്ദു ആന്റണി, ബേബി ആന്റണി, ബാബു പീറ്റര്‍ , ബിബിന്‍ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി. എസ്. സി/എസ്.റ്റി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപന സന്ദേശം നല്‍കി. ഫാ.ജോസ് വടക്കേക്കുറ്റ്, ജസ്റ്റിന്‍ കുന്നുംപുറം, ബിനോയി ജോണ്‍ , ഫെമിന സിബിച്ചന്‍ , ബിന്ദു ആന്റണി, മേരി എം.പി, ഫ്രാന്‍സീസ് ജോസഫ് , സണ്ണി പല്ലാട്ട് , എം.സി. ജോസഫ് , ജോസി തോമസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച പരിവര്‍ത്തിതെ ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുക, ദളിത് ക്രൈസ്തവരുടെ ജാതി സെന്‍സസ് എടുക്കുക, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് പട്ടികജാതിയില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് മാത്രമാക്കുക, പട്ടികജാതിക്കാര്‍ക്കു ലഭിക്കുന്ന മുഴുവന്‍ ഭവന നിര്‍മ്മാണ ആനുകൂല്യങ്ങും ഭവനരഹിതരായ മുഴുവന്‍ ദളിത് ക്രൈസ്തവര്‍ക്കും ലഭ്യമാക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്.
0 Comments