കാണക്കാരി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടി നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അമൃത മിഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ജലസന്ദേശ മിറര്‍, ജലസന്ദേശ സ്‌കെയില്‍, ജലജീവിതം കലണ്ടര്‍ എന്നിവ കുട്ടികള്‍ക്കായി വിതരണം ചെയ്തു. ജലസംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് , ജലസന്ദേശ ദൃശ്യാവിഷ്‌കരണം, കുടിവെള്ള പരിശോധന എന്നിവയും നടത്തി. നഗരസഭാംഗം രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.ജി.വി.എച്ച്.എസ് കാണക്കാരി പി.ടി.എ പ്രസിഡന്റ് വി.ജി അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ക്ലെമന്റ് എം.എം, എന്‍.എസ്.എസ് കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് പി.ജെ, പ്രോഗ്രാം ഓഫീസര്‍ ഷിജോ ജോണ്‍, പ്രിന്‍സിപ്പാള്‍ രജിത എ.ആര്‍, ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിന്‍സി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ സജേഷ് പി.കെ , സൈജ വി, അമ്പിളി എ. എസ് , ശാലിനി സി.ഐ, സിനി എസ്, അജിതകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments