അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികള്‍ ശേഖരിക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് മുന്നില്‍ ഇരുമ്പു വല കൊണ്ടു നിര്‍മ്മിച്ച കുപ്പി കൗതുകക്കാഴ്ചയായി. ആരോഗ്യപ്രവര്‍ത്തകന്റെ മനസ്സില്‍ രൂപപ്പെട്ട, നല്ല ആശയമാണ് നഗരസഭയ്ക്കു മുന്നിലെ ബോട്ടില്‍ സംഭരണി ആരോഗ്യ വിഭാഗത്തിലെ സൂപ്പര്‍വൈസര്‍ ബിനുവാണ് കുപ്പിയുടെ ആകൃതിയില്‍ ഇരുമ്പു വലയം രൂപകല്‍പന ചെയ്തത്. കിടങ്ങൂര്‍ സൗത്ത് സ്വദേശിയായ ബിനു പതിനായിരം രൂപയോളം ചെലവഴിച്ചാണ് ഇരുമ്പു വലയം കൊണ്ട് കുപ്പി നിര്‍മ്മിച്ചത്. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജിന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ കക്ഷിരാഷ്ട്രീയം മറന്ന് ബോട്ടില്‍ ബൂത്ത് തയ്യാറാക്കുന്നതിന് ക്രമീകരണം നടത്തി. ഉദ്ഘാടന കര്‍മ്മം ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ഏറ്റുമാനൂരില്‍ ആരോഗ്യ വിഭാഗത്തില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്തിരുന്ന ബിനു ഏറ്റുമാനൂരിനെ മാലിന്യമുക്തമാക്കുവാന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി.എസ്. വിനോദ്, ജോണി വര്‍ഗീസ്, വിജി ചാവറ, വിജി ഫ്രാന്‍സിസ് ,തങ്കച്ചന്‍ കോണിക്കല്‍, സുരേഷ് വടക്കേടം, രശ്മി ശ്യാം,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, നഗരസഭാ സെക്രട്ടറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments