Breaking...

9/recent/ticker-posts

Header Ads Widget

എരുമേലി എയ്ഞ്ചല്‍ വാലിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായ വാറ്റുകാര്‍ പിടിയില്‍.



എരുമേലി എയ്ഞ്ചല്‍ വാലിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായ വാറ്റുകാര്‍ പിടിയില്‍. നിരവധി ചാരായ വാറ്റു കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന കണമല എഴുകുംമണ്‍ വാക്കയില്‍  പ്രസാദ്, പങ്കുകാരനായ കരോട്ട് വെച്ചൂര്‍   ജോജാ കെ തോമസ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എരുമേലി, മുക്കൂട്ടുതറ, കണമല ,എയ്ഞ്ചല്‍വാലി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രസാദിന്റെ വീട്ടില്‍ നിന്നും 1 ലിറ്റര്‍ ചാരായം 60 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്ത് വീട്ടുടമയായ പ്രസാദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. തുടര്‍ന്ന്  നടത്തിയ  പരിശോധനയില്‍ പ്രസാദിന്റെ കൂട്ടാളിയും പങ്കുകാരനും പ്രദേശവാസിയുമായ കരോട്ട് വെച്ചൂര്‍  ജോജോ കെ തോമസിന്റെ വീട്ടില്‍ നിന്നും 4 ലിറ്റര്‍ ചാരായം, 60 ലിറ്റര്‍ കോട, 15 ലിറ്റര്‍ പനം കള്ള്, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ അടക്കം വാറ്റുപകരണങ്ങള്‍ എന്നിവയും. പിടിച്ചെടുത്തു. പ്രസാദും ജോജോയുമാണ് പ്രദേശത്തെ പ്രധാന ചാരായ വില്പനക്കാരെന്ന് നാട്ടുകാര്‍ പറഞ്ഞു. സന്ധ്യ മയങ്ങിയ സമയത്ത്   പരിശോധനക്കിടയില്‍ പ്രിവന്റീവ് ഓഫീസര്‍ ട്രേഡ് നൗഷാദിന് നേരെ മൂര്‍ഖന്‍ പാമ്പ് പത്തി ഉയര്‍ത്തി. പ്രിവന്റീവ് ഓഫീസര്‍ അനു വി ഗോപിനാഥ് നിലത്ത് വടി കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് കടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ജോജോ കെ തോമസ് മണ്ഡലകാലത്ത് തീര്‍ത്ഥാനട പാതയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അനു വി ഗോപിനാഥ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ്, നിമേഷ്, പ്രദീപ്, ശ്യാം ശശിധരന്‍ ഡ്രൈവര്‍ അനില്‍ എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments