മൂന്നിലവ് കോകോ ലാറ്റക്സ് റബര്‍ഫോം നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീ പിടുത്തം. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തില്‍ നഷ്ടം 3 കോടിയോളമെന്ന് പ്രാഥമിക നിഗമനം. ഫോം നിര്‍മിച്ച് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപടര്‍ന്നത്. ഓഫീസ് , ലാബ് എന്നിവയും കത്തിയമര്‍ന്നു. ആലപ്പുഴയിലേയ്ക്ക് അയയ്ക്കാനായി ഫോം കയറ്റി പാര്‍ക്ക് ചെയ്തിരുന്ന ലോറിയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കോട്ടയം ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും നിന്നും തീയണയ്ക്കാനായി വാഹനങ്ങളെത്തി. എന്നാല്‍ ഫാക്ടറിയിലേക്കുള്ള റോഡില്‍ കടവുപുഴ പാലം തകര്‍ന്നു കിടക്കുന്നതുമൂലം ഫയര്‍ഫോഴ്‌സ് വാഹങ്ങള്‍ക് സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇത് തീയണയ്ക്കല്‍ വൈകാന്‍ കാരണമായി. ഫയര്‍ എന്‍ജിനൊപ്പം സ്ഥലത്തെ വലിയ ടാങ്കില്‍ നിന്നുള്ള വെള്ളവും ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീയണച്ചത്. റപുലര്‍ച്ചെ 2 മണിവരെ പരിശ്രമിച്ചാണ് ഫാക്ടറിയിലെ തീ പൂര്‍ണമായും അണച്ചത്. റബര്‍പാല്‍ ഉപയോഗിച്ച് ബെഡ് നിര്‍മാണത്തിനുള്ള റബര്‍ഫോമുകളാണ് ഇവിടെ നിര്‍മിക്കുന്നത്. തീപിടുത്തകാരണം സംബന്ധിച്ച് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും അധികൃതരും വിശദമായ പരിശോധനനടത്തും.
0 Comments