ജല ജീവന്‍ പദ്ധതിയുടെ അവലോകന യോഗം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗം അഡ്വ. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറുന്നതടക്കമുള്ള നടപടികള്‍ നവംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, ജല ജീവന്‍ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments