Breaking...

Header Ads Widget

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം



കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം കടുത്തുരുത്തിയില്‍ നടന്നു. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുരക്ഷ ഉറപ്പാക്കാന്‍ വൈദ്യുതീകരണത്തിന് അംഗീകൃത ടെക്‌നീഷ്യന്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പത്തണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി സെന്റ്‌മേരിസ് താഴത്തു പള്ളി പാരിഷ് ഹാളിലെ പി. തമ്പാന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജെയിംസ് ജോസഫ് അധ്യക്ഷനായിരുന്നു. പുനലൂരില്‍ നടത്തുന്ന 36 -ാമത്   സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടത്തപ്പെടുന്ന കോട്ടയം ജില്ലാ സമ്മേളനം സംഘടനയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന പ്രസിഡണ്ട് ടി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി സെന്റ്‌മേരിസ് താഴത്തു പള്ളി വികാരി ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സ്മിത എം.ബി, വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത്, സംഘടന സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.കെ. ചന്ദ്രന്‍ നായര്‍, നേതാക്കളായ സുരേഷ് കുമാര്‍, മാത്യു ജോസഫ്, അജേഷ് കുമാര്‍ എം.എസ്, ദിനേശ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനവും നടന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാമഗ്രികള്‍ കൂടാതെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സാമഗ്രികളുടെ വിതരണ കമ്പനികളുടെയും നിര്‍മ്മാണ കമ്പനികളുടെയും സ്റ്റാളുകളും ഉണ്ടായിരുന്നു.  സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടന്നു.




Post a Comment

0 Comments