Breaking...

9/recent/ticker-posts

Header Ads Widget

ഗതകാല സ്മരണകള്‍ ഉണര്‍ത്തിയ കേരളപ്പിറവി ദിനാഘോഷങ്ങളുമായി പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.



ഗതകാല സ്മരണകള്‍ ഉണര്‍ത്തിയ കേരളപ്പിറവി ദിനാഘോഷങ്ങളുമായി പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 67 -ാമത് കേരളപ്പിറവി ദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പഴയകാല വീട്ടുപകരണങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. പാഠപുസ്തകങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പല ഉപകരണങ്ങളും നേരില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത് കൗതുകമായി. 67 കുട്ടികള്‍ 67 മീറ്റര്‍ നീളം വരുന്ന ഒറ്റ ക്യാന്‍വാസിലേക്ക് കേരളത്തിന്റെ  ദൃശ്യഭംഗി പകര്‍ത്തിയത് ആഘോഷത്തിന് മാറ്റുകൂട്ടി. സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, ജനപ്രതിനിധികള്‍, മുതലായവര്‍ പ്രദര്‍ശനവും ചിത്രരചനയും വീക്ഷിക്കാന്‍ എത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ നടത്തിയ ആഘോഷങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍  നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനി എന്നുള്ള നിലയില്‍ തനിക്ക്  അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍  നിര്‍മല ജിമ്മി പറഞ്ഞു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, വൈസ് പ്രസിഡണ്ട് ആനന്ദ് മാത്യു, ബ്ലോക്ക് ഉദ്യോഗസ്ഥര്‍, ചൂണ്ടച്ചേരി ബാങ്ക്  , ഡയറക്ടര്‍ ബോര്‍ഡംഗം സി.ഡി.ദേവസ്യ, ഹെഡ്മാസ്റ്റര്‍ അജി വി.ജെ, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments