രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് കലാഭവന്‍ മണി ആലപിച്ച നാടന്‍ പാട്ടുകളുടെ മത്സരം സംഘടിപ്പിച്ചു. കലാഭവന്‍ മണി പാടി അനശ്വരമാക്കിയ അനവധി ഗാനങ്ങള്‍ മത്സരാര്‍ത്ഥികള്‍ ആലപിച്ചു. മത്സരത്തില്‍ ഗോപിക സുരേഷും, അനെക്‌സ് സാജുവും (ബി.സി.എ ) ഒന്നാം സമ്മാനം കരസ്ഥമാക്കി. ജെറിനും സംഘവും (എം.എ.എച്ച്.ആര്‍.എം) രണ്ടാം സ്ഥാനവും കാര്‍ത്തിക പി ആര്‍ (ബി.കോം ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഡോ ജോയി ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മാരായ സുമേഷ് സി.എന്‍ , ഷീബ തോമസ്, കോളേജ് ചെയര്‍മാന്‍ ആശിഷ് ബെന്നി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി റിച്ചാര്‍ഡ് കുര്യന്‍, റിയ അല്‍ഫോന്‍സാ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments