കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരളപ്പിറവി ദിനാചരണം നടന്നു. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ മുന്‍ ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷത വഹിച്ചു. ദീപാ ഡി നായര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജുകുമാര്‍, പ്രിന്‍സിപ്പാള്‍ സിന്ധു മോള്‍ എം.പി, പി.ടി.എ വൈസ് പ്രസിഡന്റ് പി.ബി.ജി, കവിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേരള ഗാനവും സംഗീത പരിപാടികളും ശ്രദ്ധേയമായി. കുറിച്ചിത്താനം ജയകുമാറും സംഘവും അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ കുട്ടികള്‍ക്ക് ഏറെആസ്വാദ്യകരമായി.
0 Comments