കോട്ടയം മെഡിക്കല്‍ കോളേജില്‍ കേരളപ്പിറവി ദിനാഘോഷവും മലയാള ദിനാഘോഷവും നടന്നു. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ഗോള്‍ മെഡക്‌സ് ഹാളില്‍ ചേര്‍ന്ന യോഗം കോട്ടയം ബസേലിയസ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ വി. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എസ് ശങ്കര്‍ അധ്യക്ഷനായി രുന്നു മലയാള ഭാഷാ പ്രതിജ്ഞ ഡോ.എസ് ശങ്കര്‍ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ കോട്ടയം ഗവ. നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഉഷ പി.കെ,ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. വത്സല കുമാരി പി.കെ, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രഹിന ഹരിദാസ്, ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം പ്രൊഫസര്‍ ഡോ ഷംന എം.എസ് എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ നവംബര്‍ 7ന് സമാപിക്കു. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മലയാള ഭാഷ മത്സരംങ്ങളും, സെമിനാറുകളും നടക്കുമെന്ന് മലയാള ഭാഷ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അര്‍ജുന്‍ പി. രമേഷ് അറിയിച്ചു.
0 Comments