KSEB എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച പാലാ ഓഫീസ് കൗണ്ടര്‍ ഉദ്ഘാടനം നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ വൈദ്യുതി ഭവനു സമീപമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് എം.എം മനോജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കെ.എം അബ്ദുള്‍ സലാം, വിവിധ സംഘടനാ ഭാരവാഹികകളായ എം.എസ് പ്രസാദ്, നടരാജന്‍ കെ.വി, പ്രദീപ് പി.എന്‍, രാജേഷ് മാത്യു,ഇ.ജെ അനിത, ജി അരവിന്ദാക്ഷന്‍ നായര്‍, ബോബി തോമസ് എന്നിവര്‍ പങ്കെടുത്തു.
0 Comments