Breaking...

9/recent/ticker-posts

Header Ads Widget

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് അംഗങ്ങള്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചു.



 പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് അംഗങ്ങള്‍  പ്രൊജക്റ്റ് രൂപകല്പനയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചു.  സൈബര്‍ സുരക്ഷയെക്കുറിച്ചും ഇന്റര്‍നെറ്റ്- മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ക്ലബ് അംഗങ്ങള്‍ സ്വയം രൂപകല്പന ചെയ്ത ഗെയിമുകളുമായി സമീപ സ്‌കൂളുകളിലെ ഇളം തലമുറക്കാരെ തേടി ചെന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും അത് വ്യത്യസ്തമായ ഒരു അനുഭവമായി. സ്‌കൂളില്‍ നടന്ന പുരാവസ്തു പ്രദര്‍ശനത്തിന്റെ ഡോക്യുമെന്റേഷന്‍ കുട്ടികള്‍ തയ്യാറാക്കി  അവതരിപ്പിച്ചു. സംരംഭകത്വം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ആധുനിക കാലഘട്ടത്തില്‍ നാട്ടിലെ ഏറ്റവും പ്രായമുള്ള സംരംഭകയുമായി  ചെലവഴിച്ച നിമിഷങ്ങളും അര നൂറ്റാണ്ട് കാലത്തെ അവരുടെ അനുഭവങ്ങളും വിദ്യാര്‍ഥികള്‍ക്ക് പുതിയ സംരംഭകത്വ പാഠങ്ങളായി. കൈറ്റ് മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്,കൈറ്റ് മിസ്ട്രസ് വിദ്യാ കെ.എസ്. എന്നിവര്‍ ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments