മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ ചേര്‍ന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് ഹരിത സഭ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, പഞ്ചായത്ത് അംഗങ്ങളായ ചാക്കോ മത്തായി,ആന്‍സി സിബി, മഞ്ജു അനില്‍, സാലി മോള്‍ ജോസഫ് സാലമ്മ ജോളി ജെയിനി തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് എത്തിയ ഗ്രീന്‍ അംബാസിഡര്‍മാര്‍ തങ്ങളുടെ പ്രദേശങ്ങളും സ്‌കൂളും പരിസരവും മാലിന്യമുക്തമാക്കുന്നതിനുള്ള പഠന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പഞ്ചായത്തിലെ 16 വിദ്യാലയങ്ങളില്‍ നിന്നായി 200 ഓളം വിദ്യാര്‍ത്ഥികള്‍ ഹരിത സഭയില്‍ പങ്കുചേര്‍ന്നു. ഹരിത കര്‍മ്മ സേനാംഗങ്ങളും ഹരിത സഭയില്‍ പങ്കെടുത്തു.
0 Comments