ഉണങ്ങി വീഴാറായ മരം വെട്ടിമാറ്റാന്‍ വൈകുന്നതായി ആക്ഷേപം. പെരുവ കുന്നപ്പിള്ളി - ശാന്തിപുരം റോഡില്‍ തേക്കുംകാട്ടില്‍ പരേതനായ ജോര്‍ജിന്റെ വീടിന്റെ മുന്‍വശം നില്‍ക്കുന്ന വട്ടമരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ ബി, പഞ്ചായത്ത് തുടങ്ങിയ ആഫീസുകളില്‍ ജോര്‍ജിന്റെ ഭാര്യ ജെസി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വാര്‍ഡ് മെമ്പര്‍ മുതല്‍ എം.എല്‍.എയെ വരെ വിവരം അറിയിച്ചതായും ജെസി പറഞ്ഞു. പഞ്ചായത്ത് കമ്മറ്റിയില്‍ നേരിട്ട് എത്തി പരാതി പറഞ്ഞപ്പോള്‍ മരം വെട്ടാന്‍ പഞ്ചായത്തില്‍ പണമില്ലെന്നും നിങ്ങള്‍ തന്നെ വെട്ടിമാറ്റു എന്ന് പറഞ്ഞ് അധിക്ഷേപിച്ച് പറഞ്ഞയക്കുകയായിരുന്നെന്ന് ജെസി പറഞ്ഞു. ഉണങ്ങി നില്‍ക്കുന്ന മരം മറിഞ്ഞ് വീണാല്‍ വൈദ്യുതി ലൈനുകള്‍ പൊട്ടുകയും വീടിന് മുകളിലേക്ക് വീഴുവാനും സാധ്യതയേറെയാണ്. അപകടകരമായ മരം വെട്ടിമാറ്റാന്‍ പഞ്ചായത്ത് ഇടക്കിടെ അറിയിപ്പ് നല്‍കുന്നുണ്ടങ്കിലും ഈ കാര്യത്തില്‍ തീരുമാനമായില്ല.
0 Comments