ജില്ലാ ശാസ്ത്രമേളയില്‍ മരങ്ങാട്ടുപള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായി. ചങ്ങനാശ്ശേരിയില്‍ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയില്‍ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ സയന്‍സ് വിഭാഗത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടി. മൂന്ന് ഇനങ്ങളിലായി ആറ് കുട്ടികളാണ് സയന്‍സില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ളതും സാമൂഹ്യ പ്രതിബദ്ധതയുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ വിഷയങ്ങളാണ് കുട്ടികള്‍ മല്‍സരഇനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രവര്‍ത്തി പരിചമേളയില്‍ ബീഡ്‌സ് വര്‍ക്ക് ,എംബ്രോയ്ഡറി ,അറ്റ്‌ലസ് നിര്‍മ്മാണം എന്നിവയിലും കുട്ടികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നുണ്ട്. മാനേജര്‍ റവ.ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍, ഹെഡ്മാസ്റ്റര്‍ സണ്ണി സി എ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരായ ജോബിന്‍ ജോസ്, ജയിന്‍ മേരി, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ക്ലാരിസ് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
0 Comments