Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പുനരാരംഭിച്ചു



കടപ്ലാമറ്റം മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പുനരാരംഭിച്ചു. കടപ്ലാമറ്റത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമുള്ള തുക ഉപയോഗിച്ചാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീട് നിര്‍മ്മാണം മുടങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും നിര്‍മ്മാണം മുടങ്ങുന്നതിനു കാരണമായതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കുറച്ചു കാലമായി നിര്‍മ്മാണം മുടങ്ങിയതിനെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് നിര്‍മ്മാണം പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജനപ്രതിനിധികള്‍ , രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതായും എംഎല്‍എ പറഞ്ഞു. മൂന്നുകോടി രൂപയോളം നിര്‍മ്മാണ ചെലവു പ്രതീക്ഷിക്കുന്ന കെട്ടിടം അടുത്ത ഒരു വര്‍ഷത്തിനിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments