Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റിലെ കാട് വെട്ടി തെളിച്ചു



പാലാ മുണ്ടാങ്കല്‍ പള്ളിയ്ക്ക് സമീപത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റിലെ കാട് വെട്ടി തെളിച്ചു അധികൃതര്‍.  പാലാ തൊടുപുഴ റൂട്ടില്‍ മുണ്ടാങ്കല്‍ പള്ളിയ്ക്ക് സമീപം പാലാ മുനിസിപ്പാലിറ്റി അതിര്‍ത്തിയിലുള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റ്റ് ആണ് കാട്കയറി കിടന്നത് . പ്രദേശമാകെ കാട്കയറിയതോടെ വാഹനം ചാര്‍ജ്ജ് ചെയ്യാനെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇവിടെ കാട്കയറി കിടക്കുന്നത് സ്റ്റാര്‍ വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ നടപടിയുണ്ടായത്.




Post a Comment

0 Comments