പാലാ തൊടുപുഴ റോഡില്‍ 2 അപകടങ്ങളിലായി 4 പേര്‍ക്ക് പരിക്കേറ്റു. ഐങ്കൊമ്പിന് സമീപം നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ഇലവുംചോട്ടില്‍ ആഷിക്, അടിമത്തറയില്‍ കൃഷ്ണദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴ ഭാഗത്ത് നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രക്കിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ചേര്‍പ്പുങ്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമപുരം പൊലീസ് സ്ഥലത്തെത്തി. മറ്റൊരു അപകടത്തില്‍ , പുലര്‍ച്ചെ 12 മണിയോടെ പാലാ കിഴതടിയൂര്‍ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി സ്വദേശികളായ ആദര്‍ശ് സുകുമാരന്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേര്‍പ്പുങ്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments