വൈദ്യന്‍ പി.ആര്‍ ചന്ദ്രശേഖരന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പെരുവ പുളിക്കല്‍ ആയുര്‍വേദാശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 4 ശനിയാഴ്ച നടക്കും. ജീവിത ശൈലീ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പ് ഉദ്ഘാടനവും, അനുസ്മരണ പ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. ഡോ ബിനു നായര്‍, ഡോ. ഹാര്‍വിന്‍ ജോര്‍ജ്, ഡോ. ദിവ്യ ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
0 Comments